നവാഗതയായ ആശ പ്രഭ സംവിധാനം ചെയ്ത ചിത്രമാണ് സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍. തൊണ്ടിമുതലും ദൃക്‌സാക്ഷികളും എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സിബി തോമസാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നന്ദകുമാര്‍ കാവിലിന്റേതാണ് കഥ.ഒരു നാട്ടിന്‍ പുറത്തുകാരന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്.
പുതുമുഖം അതുല്യ പ്രമോദനാണ് ചിത്രത്തിലെ നായിക.ഇന്ദ്രന്‍സ്,ദിലീഷ് പോത്തന്‍,കലാഭവന്‍ ഹനീഫ,വിജയന്‍ കാരന്തൂര്‍,ശരത് കോവിലകം,നന്ദ കിഷോര്‍,വിനോദ് നിസാരി,രജീഷ്,പപ്പന്‍ പന്തീരങ്കാവ്,വൈശാഖ് ശോഭന കൃഷ്ണന്‍,ശാരദ,രുദ്ര കൃഷ്ണന്‍,അനശ്വര പി അനില്‍,മഞ്ജു എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാബു ജെയിംസാണ് ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. യശോദ് രാജ് മൂവിസിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.