പ്രിയാമണി, ആസിഫ് അലി എന്നിവരെ നായിക നായകന്മാരാക്കി കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് സൈലന്റ് റേഡിയോ. ആദ്യമായാണ് ആസിഫ് അലി പ്രിയാമണി ജോഡി ഒന്നിക്കുന്നത്. സഹോദരനായ എം.കെ.പത്മകുമാറുമായി ചേര്‍ന്നാണ് രവികുമാര്‍ ചിത്രത്തിന്റെ തിരക്കഥ ,സംഭാഷണം എന്നിവ എഴുതുന്നത്.
തന്നെക്കാള്‍ പ്രായമുള്ള സ്ത്രീയുമായി ഒരു യുവാവിനുണ്ടാകുന്ന ആത്മബന്ധത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.ഒരു പ്രണയവും ശാന്തമല്ല എന്ന ടാഗ് ലൈനോടെയാണ് ചിത്രം പ്രദര്‍ശനത്തിനത്തുന്നത്.ഛായാഗ്രഹണം ഷഹനാദ് ജലാല്‍.വി.ആര്‍ സന്തോഷിന്റെ വരികള്‍ക്ക് ഷഹബാസ് അമനാണ് ഈണം പകരുന്നത്.വിജയ് യേശുദാസാണ് ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്.ഫോര്‍ട്ട് കൊച്ചി രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.എം.സ്റ്റാര്‍ കമ്മ്യൂണിക്കേഷന്റെ ബാനറില്‍ മോഹനന്‍ ബാലകൃഷ്ണനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
മാധ്യമപ്രവര്‍ത്തകന്‍ കൂടിയായ കലവൂര്‍ രവികുമാര്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് സൈലന്റ് റേഡിയോ.2008ല്‍ പുറത്തിറങ്ങിയ ഒരിടത്തൊരു പുഴയുണ്ട്, 2012ല്‍ റിലീസായ ഫാദേഴ്‌സ് ഡേ എന്നിവയാണ് കലവൂര്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. നിരൂപക പ്രശംസ നേടിയ ചിത്രങ്ങളാണ് ഇതുരണ്ടും.
** Note :
കുറിപ്പ്: സൈലന്റ് റേഡിയോ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.