സീതാകത്തിക്ക് ശേഷം വിജയ് സേതുപതി നായകവേഷത്തില്‍ എത്തുന്ന ചിത്രമാണ് സിന്ധുബാദ്.എസ് യു അരുണ്‍കുമാറാണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.നേരത്തെ പന്നിയാരും പദ്മിനിയും എന്ന ചിത്രത്തിനു വേണ്ടി വിജയ് സേതുപതിയും അരുണ്‍കുമാറും ഒന്നിച്ചിരുന്നു.
അഞ്ജലിയാണ് ചിത്രത്തിലെ നായിക.സേതുപതിയുടെ മകന്‍ സൂര്യയും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്. യുവന്‍ ശങ്കര്‍രാജയാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കിയിരിക്കുന്നത്.വിജയ് കാര്‍ത്തിക്ക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് റൂബെന്‍ എഡിറ്റിങ്ങ് ചെയ്യുന്നു.
വന്‍സന്‍ മൂവീസ്,കെ പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ എസ് എന്‍ രാജരാജന്‍,ഷാന്‍ സുദര്‍ശന്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം.മലേഷ്യയായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷന്‍.രണ്ടു വര്‍ഷത്തോളമെടുത്താണ് സംവിധായകന്‍ സിനിമയുടെ തിരക്കഥ പൂര്‍ത്തിയാക്കിയത്.
** Note :
കുറിപ്പ്: സിന്ധുബാദ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.