സുദേവ് നായര്‍,ദേവകി രാജ്രേന്ദ്രന്‍,ശ്യാമപ്രകാശ് എം എസ് എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രമാണ് സ്ലീപ് ലെസ്സ്‌ലി യുവേഴ്‌സ്. ഗൗതം സൂര്യ, സുദീപ് ഇളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നിദ്രയെ വെല്ലുവിളിച്ചുകൊണ്ട് കുറച്ചുദിവസം ഉറങ്ങാതെ ജീവിക്കാന്‍ ശ്രമിക്കുന്ന പ്രണയിനികളെക്കുറിച്ചാണ് ചിത്രം പറയുന്നത്.
ഗൗതം സൂര്യ സുദീപ് ഇളമന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. അപ്പു എന്‍ ഭട്ടതിരി,ക്രിസ്റ്റി സെബാസ്റ്റിയന്‍ എന്നിവരാണ് എഡിറ്റിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. സുദീപ് ഇളമന്‍ ഛായാഗ്രഹണവും ശ്യാം സുബ്രമണ്യം നിശ്ചഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. സ്മൃതി എന്റര്‍ടൈന്റ്‌മെന്റ്‌സിന്റെ ബാനറിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയത്.
** Note :
കുറിപ്പ്: സ്ലീപ് ലെസ്സ്‌ലി യുവേഴ്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.