സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത കുടുംബ ചിത്രമാണ് 'സ്നേഹ വീട്'. മോഹൻലാൽ, പദ്മപ്രിയ, ഷീല, ബിജു മേനോൻ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പല സ്ഥലങ്ങളിൽ ജോലി ചെയ്തതിനു ശേഷം അജയൻ (മോഹൻലാൽ) സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചുവരികയാണ്. അവിടെ അമ്മയോടൊപ്പം സുഖമായി കഴിയാൻ അയാൾ തീരുമാനിക്കുന്നു. സബ് ഇൻസ്പെക്ടർ ബാലചന്ദ്രൻ (ബിജു മേനോൻ) അജയാന്റെ ഉറ്റ സുഹൃത്താണ്. ഒരു ദിവസ്സം അജയാന്റെ മകനാണ് താൻ എന്ന് പറഞ്ഞുകൊണ്ട് ഒരു പയ്യൻ അവരുടെ മധ്യത്തിലേക്ക് കടന്നു വരുന്നു. തുടർന്ന് നടക്കുന്ന നാടകിയ സംഭവങ്ങളാണ് ചിത്രത്തിൻറെ ഗതി നിർണ്ണയിക്കുന്നത്.
** Note :
കുറിപ്പ്: സ്നേഹവീട് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.