ദേശീയ പുരസ്‌ക്കാര ജേതാവായ ഡോ ബിജു സംവിധാനം ചെയ്ത എട്ടാമത്തെ ചിത്രമാണ് സൗണ്ട് ഓഫ് സൈലന്‍സ്.ഡോ ബിജുവിന്റെ ആദ്യത്തെ അന്യഭാഷ ചിത്രമാണിത്.ഡോ.ബിജുവിന്റെ മകന്‍ ഗോവര്‍ദ്ധന്‍ ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.ബുദ്ധ മതവുമായി ബന്ധപെട്ടാണ് ചിത്രം കഥ പറയുന്നത്.ഊമയായ കട്ടിയാണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രം.ആടിനെയും പശുക്കളെയും മേച്ച് നടക്കുന്ന ഈ കുട്ടിയുടെ പ്രകൃതിയുമായുള്ള ബന്ധവും പ്രത്യേക സാഹചര്യത്തില്‍ അവന്‍ ബുദ്ധസന്യാസിയാകുന്നതുമാണ് ചിത്രത്തിന്റെ കഥ.പഹാഡി,ടിബറ്റ്,ഹിന്ദി ഭാഷകളാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.22 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയായത്.പ്രധാന കഥാപാത്രത്തെ കൂടാതെ സിനിമയില്‍ അഭിനയിക്കുന്നവരെല്ലാം ആദ്യമായി അഭിനയിക്കുന്നവരാണ്.എം ജെ രാധാകൃഷ്ണനാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
** Note :
കുറിപ്പ്: സൗണ്ട് ഓഫ് സൈലന്‍സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.