നവാഗതനായ സച്ചിന്‍ രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ശ്രീഹള്ളി'. സന്തോഷ് കീഴാറ്റൂര്‍, വിനോദ് കോഴിക്കോട്, ജയരാജന്‍ ഡൊമിനിക്, ഗ്രീഷ്മ ഭാനുപ്രകാശ്, എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ശ്രീഹള്ളി എന്ന നാടിന്റെയും അവിടെ ജീവിക്കുന്നവരുടെയും കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളുടെ അവസാന കാലഘട്ടത്തില്‍ ഗ്രാമീണ ജീവിതവും അതിനിടയിലേക്ക് പുത്തന്‍ സാങ്കേതിക വിദ്യയുടെ കടന്നുവരവും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. അതിര, ബാലതാരങ്ങളായ അമല്‍, സിദ്ധേന്ദ്ര ചൊക്കലിംഗം,തന്മയ് വിശ്വനാഥന്‍, ശംഭു, ദേവാമൃത്, മുഹമ്മദ് സിനാല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രൂപേഷ് കല്ലിങ്ങലിന്റെയാണ് തിരക്കഥ. ഛായാഗ്രഹണം മിഥുന്‍ കൃഷ്ണന്‍. അപ്പ ക്രിയേഷന്‍സിന്റെ ബാനറില്‍ രാധാകൃഷ്ണന്‍ തെച്ചിക്കാടാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: ശ്രീഹള്ളി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.