ജോര്‍ജ്ജ് കിത്തുവിന്റെ സംവിധാനത്തില്‍ 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ശ്രീരാഗം. ചൊവ്വല്ലൂര്‍ കൃഷ്ണന്‍കുട്ടിയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. ജയറാം, ഗീത,വിന്ദുജ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മധുപാല്‍, നെടുമുടി വേണു, എം എസ് തൃപ്പൂണിത്തറ, ഒടുവില്‍ ഉണ്ണികൃഷ്ണന്‍,റിസബാവ,സുധീഷ്,വിജയന്‍ പെരിങ്ങോട്,ടി സുധാകരന്‍,മീര,കാഞ്ഞങ്ങാട് രാമചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് കാഞ്ഞങ്ങാട് രാമചന്ദ്രനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. കെ ജെ യേശുദാസ്, കാഞ്ഞങ്ങാട് രാമചന്ദ്രന്‍,കെ എസ് ചിത്ര,സുപ്രിയ ചന്ദ്രന്‍,ശ്രീപ്രിയ ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വി അരവിന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചത്. ദോവിശ്രീ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ എസ് എസ് നായര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ശ്രീരാഗം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.