ശൃംഗാരവേലൻ കഥ/ സംഭവവിവരണം

    ജോസ് തോമസിന്റെ സംവിധാനത്തിൽ, 2013 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയ ഒരു മലയാള ചലച്ചിത്രമാണ് ശൃംഗാരവേലൻ. ഉദയകൃഷ്ണ-സിബി കെ തോമസ് സഖ്യം രചന നിർവഹിച്ച ഈ ചിത്രത്തിൽ ദിലീപ്, വേദിക എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഈ ചിത്രം സാമ്പത്തികമായി മികച്ച വിജയം നേടി.

    കേരളത്തിലെ ഒരു ഗ്രാമത്തിലെ നെയ്ത്തുകാരന്റെ മകനാണ് കണ്ണൻ (ദിലീപ്), കഷ്ടപ്പെടാതെ വേഗം ഒരു കോടീശ്വരനാവുക എന്നതാണ് അയാളുടെ ലക്ഷ്യം. കണ്ണന്റെ ഏറ്റവുമടുത്ത സുഹൃത്തും സഹായിയുമായ വാസു (കലഭാവൻ ഷാജോണ്‍), ഗുണ്ടയായ യേശു (ലാൽ) എന്നിവരാണ്  ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. അന്ധവിശ്വാസങ്ങൾ വച്ചുപുലർത്തുന്ന ഒരു തറവാട്ടിലേക്ക് അവർ എത്തുന്നു. തുടർന്ന് അവിടുത്തെ ഇളമുറക്കാരിയായ രാധ എന്ന പെൺകുട്ടിയുമായി (വേദിക) കണ്ണൻ പ്രണയത്തിലാവുന്നു, തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തിൻറെ ഗതി നിർണയിക്കുന്നത്.
    **Note:Hey! Would you like to share the story of the movie ശൃംഗാരവേലൻ with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X