നവാഗതനായ സക്കറിയ സംവിധാനം ചെയ്ത ചിത്രമാണ് സുഡാനി ഫ്രം നൈജീരിയ. ഷൈജു ഖാലിദാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. സൗബിന്‍ ഷാഹിര്‍, സാമുവല്‍ അബിയോള റോബിന്‍സണ്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍.സൗബിന്‍ ആദ്യമായി നായകനാവുന്ന ചിത്രംകൂടിയാണിത്. കോഴിക്കോട് , മലപ്പുറം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
മലപ്പുറത്തെ ഒരു ഫുഡ്‌ബോള്‍ ക്ലബ്ബിന്റെ മനേജരായാണ് ചിത്രത്തില്‍ സൗബിന്‍ എത്തുന്നത്. മലപ്പുറത്തുകാരുടെ കാല്‍പ്പന്തുകളി പ്രണയത്തെക്കുറിച്ച് പറഞ്ഞ സിനിമയ്ക്ക് തുടക്കത്തിലേ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.
സൗബിന്‍ ഷാഹിര്‍ നായകനായെത്തുന്ന ആദ്യ ചിത്രമെന്ന തരത്തില്‍ തുടക്കം മുതലേ സുഡാനി ഫ്രം നൈജീരിയ വാര്‍ത്തകളിലിടം പിടിച്ചിരുന്നു. സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിന് വേണ്ടിയുള്ള ഒരുക്കവും കളിക്കാരനായി എത്തിയ താരത്തിന് അപ്രതീക്ഷിതമായുണ്ടാവുന്ന പരിക്കും പിന്നീട് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം അവതരിപ്പിച്ചത്.
** Note :
കുറിപ്പ്: സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.