ഭഗത് മാനുവലിനെ നായകനാക്കി നവാഗതരായ അനൂപ് ചന്ദ്രനും രാജമോഹനും സംവിധാനം ചെയ്യ്ത ചിത്രമാണ് സുഖമാണോ ദാവീദേ. പ്രിയങ്ക നായരാണ് ചിത്രത്തിലെ നായിക. അധ്യാപികയുടെ വേഷത്തിലാണ് പ്രിയങ്ക എത്തുന്നത്. ദാവീദ് എന്നാണ് ചിത്രത്തില്‍ ഭഗത് മാനുവലിന്റെ കഥാപാത്രത്തിന്റെ പേര്. ശലോമിയായി പ്രിയങ്കനായരും എത്തുന്നു.
അച്ഛന്‍ന്റെ മരണത്തോടെ കുടുംബത്തിന്റെ ഏക ആശ്രയമായി മാറിയ ദാവീദ് എന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിജുക്കുട്ടന്‍, നിര്‍മ്മല്‍ പാലാഴി, സുധീര്‍ കരമന, ഷമ്മി തിലകന്‍, നോബി, മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ മാസ്റ്റര്‍ ചേതന്‍ലാല്‍, ആര്യ, അഞ്ജു അരവിന്ദ് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കൃഷ്ണ പൂജപ്പുരയുടേതാണ്. കൈതപ്രം, മോഹന്‍ സിത്താരയുമാണ് ചിത്രത്തിനായി ഗാനങ്ങളൊരുക്കുന്നത്. സജിത് മേനോനാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ രാജന്‍ പൂജപ്പുര, കലഅര്‍ക്കന്‍ എസ് കര്‍മ്മ, മേക്കപ്പ് ലിബിന്‍ മോഹനന്‍, വസ്ത്രാലങ്കാരം അരവിന്ദ്, സ്റ്റില്‍സ് വിദ്യാധരന്‍, എഡിറ്റര്‍ ജിസ്സണ്‍ പോള്‍. പാപ്പി ക്രിയേഷന്‍സിന്റെ ബാനറില്‍ കെ.വി ടോമി കരിയാന്തനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സുഖമാണോ ദാവീദേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.