ബൈസിക്കിള്‍ തീവ്‌സ് എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയെ നായകനാക്കി ജിസ് ജോയ് സംവിധാനം ചെയ്ത ചിത്രമാണ് സണ്‍ഡേ ഹോളിഡേ.മൂന്ന് വര്‍ഷം കൊണ്ടാണ് ചിത്രത്തിന്റെ തിരക്കഥ ജിസ് ജോയ് പൂര്‍ത്തിയാക്കിയത്.ചിത്രത്തിലെ ഗാനങ്ങള്‍ എഴുതിയിരിക്കുന്നതും ജിസ് ആണ്.ഷീന്‍ ഹെലന്‍ സണ്‍ഡേ ഹോളിഡേ നിര്‍മ്മിച്ചിരിക്കുന്നത്. ഒരു ഞായറാഴ്ച നടക്കുന്ന സംഭവും ഒരു ബാന്റ്‌സെറ്റ്കാരനായ അച്ഛന്റേയും മകന്റേയും കഥയും സമാന്തരമായി പറയുകയാണ് ചിത്രം.തിരക്കഥാകൃത്താകാന്‍ ആഗ്രഹിക്കുന്ന അധ്യാപകനായി ശ്രീനിവാസന്‍ വേഷമിടുമ്പോള്‍ സംവിധായകന്റെ വേഷത്തിലാണ് ലാല്‍ ജോസ് ചിത്രത്തില്‍ എത്തുന്നത്. സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്.
** Note :
കുറിപ്പ്: സണ്‍ഡേ ഹോളിഡേ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.