ചലച്ചിത്രതാരം റോബിന്‍ മച്ചാന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് സുന്ദരന്‍.ഉണ്ണി രാജന്‍ പി ദേവ്,റോബിന്‍ മച്ചാന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.സാമന്ത ജോസ് ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.ബിനു അടിമാലി,അനൂപ് വിക്രമന്‍,അരുണ്‍ മോഹന്‍,പ്രദീപ് കുമാര്‍,ജോസ് വരാപ്പുഴ,അമാല്‍ ബിന്‍ ഷാജഹാന്‍,സൂര്യ ബിജു,ഡൈന ബിജു തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.ഛായാഗ്രഹണം നിഖില്‍ വിജയനും എഡിറ്റിങ്ങ് മോജി ടി വര്‍ഗീസും നിര്‍വ്വഹിക്കുന്നു.സമൂഹത്തില്‍ ഇന്ന് നടക്കുന്ന പ്രധാന വിഷയങ്ങളാണ് ചിത്രം അവതരിപ്പിക്കുന്നത്.കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.കൊച്ചിന്‍ മച്ചാന്‍സിന്റെ ബാനറില്‍ സുമേഷ് തമ്പി,ശിവശങ്കരന്‍നായര്‍,ഡീന്‍ ഡെനിസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: സുന്ദരന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.