അരണ്യകാണ്ഡം എന്ന ആദ്യ ചിത്രത്തിലൂടെ ദേശീയ അവാര്‍ഡ് നേടിയ ത്യാഗരാജന്‍ കുമാരരാജന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് സൂപ്പര്‍ ഡീലക്‌സ്.വിജയ് സേതുപതി, ഫഹദ് ഫാസില്‍, സമാന്ത, നദിയാ മൊയ്തു തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. സംവിധായകരായ മിഷ്‌കിനും നളന്‍കുമാരസ്വാമിയുമാണ് ചിത്രത്തിന്റെ സംഭാഷണങ്ങള്‍ എഴുതിയിരിക്കുന്നത്.ഒരു ഭിന്നലിംഗക്കാരനായാണ് ചിത്രത്തില്‍ വിജയ് സേതുപതി എത്തുന്നത്. ശില്‍പ എന്നാണ് വിജയിയുടെ കഥാപാത്രത്തിന്റെ പേര്.കിടിലന്‍ മേക്ക്ഓവറിലാണ് ചിത്രത്തില്‍ വിജയി എത്തുന്നത്.
മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസില്‍ ചിത്രത്തില്‍ പ്രധാനപെട്ട കഥാപാത്രമായി എത്തുന്നു എന്നതാണ് സൂപ്പര്‍ ഡീലക്‌സിന്റെ മറ്റൊരു പ്രത്യേകത. ആദ്യം അനീതി കഥൈകള്‍ എന്നായിരുന്നു ചിത്രത്തിന്റെ പേര്.പിന്നീട് സംവിധായകന്‍തന്നെ പേരു മാറ്റുകയായിരുന്നു.യുവന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയിരിക്കുന്നത്. പിസി ശ്രീറാം പിഎസ് വിനോദ്,നീരവ് ഷാ തുടങ്ങിയവര്‍ ചിത്രത്തിന്റെ ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നു.
** Note :
കുറിപ്പ്: സൂപ്പര്‍ ഡീലക്‌സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.