അയന്‍, കോ, മാട്രാന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ വി ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് 'സൂര്യ 37'.മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും, തമിഴ് സൂപ്പര്‍ താരം സൂര്യയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മോഹന്‍ലാല്‍ ഒരു രാഷട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.സൂര്യ നാലു ഗെറ്റപ്പുകളിലാണ് എത്തുന്നത്.സയേഷ ആണ് ചിത്രത്തിലെ നായിക.ഇവര്‍ക്കൊപ്പം ആര്യയും പ്രധാന വേഷം ചെയ്യുന്നു.അല്ലു സീരീഷിനായി പരിഗണിച്ച വേഷമാണ് ആര്യ ചെയ്യുന്നത്.ബോളിവുഡ് നടന്‍ ബൊമന്‍ ഇറാനി, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.നൂറുകോടിയില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് ലണ്ടന്‍, അമേരിക്ക, ബ്രസീല്‍ എന്നിവിടങ്ങളിലാണ്.ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിച്ചിരിക്കുന്നത്.ചിത്രം മലയാളത്തിലും തെലുങ്കിലും മൊഴിമാറ്റി എത്തുമെന്ന് സൂചനയുണ്ട്.പാട്ടുകൊട്ടൈ പ്രഭാകറാണ് ചിത്രത്തിന്റെ ഡയലോഗുകള്‍ എഴുതുന്നത്.യന്തിരന്‍ 2, കത്തി തുടങ്ങിയ സിനിമകളുടെ നിര്‍മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്.
** Note :
കുറിപ്പ്: സൂര്യ 37 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.