സ്വപ്നരാജ്യം നെയ്ത് കൃഷ്ണൻ കുട്ടി കഥ/ സംഭവവിവരണം

    31 വുഡ്‌സൈഡ് റോഡ് ഫിലിംസിന്റെയും ലണ്ടന്‍ കലാക്ഷേത്രയുടെയും ബാനറില്‍ കെ.വി.വിജയന്‍ നിര്‍മ്മിച്ച് രഞ്ജിവിജയന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് സ്വപ്നരാജ്യം നെയ്ത് കൃഷ്ണൻ കുട്ടി.രഞ്ജി വിജയന്‍, ഷെമിന്‍, ജഗദീഷ്, മാല പാര്‍വ്വതി, മാമുക്കോയ, സുനില്‍ സുഗത, കലാഭവന്‍ നാരായണന്‍കുട്ടി, കുര്യാക്കോസ് ഉണ്ണിട്ടന്‍, മധുരിമ സജി, ഇ.വി.ചന്തു, വാസുദേവ്, കോളിന്‍മാവേലി, അതിഥി അന്തര്‍ജനം എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത്.

    കാസര്‍ഗോഡിന്റെയും നീലേശ്വരത്തിന്റെയും ഗ്രാമീണ പശ്ചാത്തലത്തില്‍, പരമ്പരാഗതമായി കൃഷിചെയ്തു ജീവിക്കുന്ന ഒരു കര്‍ഷക കുടുംബത്തില്‍ ജനിച്ചുവളര്‍ന്ന കൃഷ്ണന്‍കുട്ടി എന്ന ആളുടെ ജീവതമാണ് സിനിമയുടെ പ്രമേയം.എഞ്ചിനീയറിംഗ് പഠനകാലത്ത് പ്രണയിച്ചിരുന്ന പെണ്‍കുട്ടിയുമായി ചില അവിചാരിതകാരണങ്ങളാല്‍ വേര്‍പിരിയുന്നു. അതുണ്ടാക്കിയ മാനസികാഘാതത്തില്‍ നിന്നൊരു മുക്തിയെന്ന നിലയിൽ ഇയാൾ ലണ്ടനിലെത്തുന്നത്. നാട്ടിലെ പറമ്പ് പണയപ്പെടുത്തിയായിരുന്നു ഇയാൾ ലണ്ടനിൽ എത്തുന്നത്. കാലം മുന്നോട്ടു പോകവെ ലണ്ടനിലും കാര്യങ്ങൾ വഷളാകുന്നു. തുടര്‍ന്ന് നിലനില്‍പ്പിനായി നടത്തുന്ന പരിശ്രമങ്ങളാണ് ചിത്രത്തിൽ. 

    ഛായാഗ്രാഹകൻ രഞ്ജിത് രാഘവന്‍, വെല്‍സ് ചാക്കോ, സുജേഷ് എ.കെ., അഖീല്‍ ഹുസൈന്‍.എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. രഞ്ജി വിജയന്‍, കുര്യാക്കോസ് ഉണ്ണിട്ടന്‍, റനിത് ഷെയ്ല്‍, സൊഹയര്‍ അബ്ബാസി എന്നിവരുടെ വരികള്‍ക്ക് റനിത് ഷെയ്ല്‍ സംഗീതം നല്‍കിയിരിക്കുന്നു




    **Note:Hey! Would you like to share the story of the movie സ്വപ്നരാജ്യം നെയ്ത് കൃഷ്ണൻ കുട്ടി with us? Please send it to us ([email protected]).
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X