പരസ്യചിത്ര സംവിധാനങ്ങളിലൂടെയും ഷോര്‍ട് ഫിലിമുകളിലൂടെയും പ്രശസ്തനായ ഇമ്മാനുവേല്‍ എന്‍ കെ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് സ്വര്‍ഗക്കുന്നിലെ കുര്യാക്കോസ്. കേരളത്തിന്റെ വിവിധ ജില്ലകളില്‍ നിന്നുമുള്ള 45ഓളം ചെറുപ്പക്കാരുടെ കൂട്ടായ പ്രയത്‌നത്തിന്റെ ഫലമാണ് ഈ സിനിമ. രാമഭദ്രന്‍ തമ്പുരനാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. രജീഷ് പുറ്റാട് ആണ് കുര്യാക്കോസ് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
കാലടി സര്‍വകലാശാലയില്‍ നിന്നും നാടകത്തില്‍ ബിരുദമെടുത്ത രജീഷ്, മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്. നായക കഥാപാത്രമായ കുര്യാക്കോസ് എന്ന യുവാവിന്റെ മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ചിത്രം മുന്നോട്ടുപോവുന്നത്. അന്തര്‍മുഖനും ചുറ്റുപാടുകളെ മുഴുവന്‍ ഭയത്തോടെയും മാത്രം കാണുന്ന കുര്യാക്കോസ് സ്വാഭാവികമായും സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടു പോകുന്നു. ഈ ഒറ്റപ്പെടലും മാനസിക സംഘര്‍ഷങ്ങളും അതില്‍ നിന്നും കുര്യാക്കോസിന് നേരിടേണ്ടി വരുന്ന തിക്താനുഭവങ്ങളുമാണ് ചിത്രം അവതരിപ്പിക്കുന്നത്. സിന്ധ്യ വിശ്വനാഥ് ആണ് ചിത്രത്തിലെ നായിക. ബിനീഷ് പുതുപ്പണത്തിന്റെ വരികള്‍ക്ക് വിഷ്ണു ശിവ സംഗീതം നല്‍കിയിരിക്കുന്നു.
** Note :
കുറിപ്പ്: സ്വര്‍ഗക്കുന്നിലെ കുര്യാക്കോസ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.