ജി എസ് പ്രദീപ് ആദ്യമായി സംവിധാനം ചെയ്ത മലയാള ചിത്രമാണ് സ്വര്‍ണ്ണ മത്സ്യങ്ങള്‍.നാലു കുട്ടികളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.കൗമാരത്തില്‍ കുട്ടികളിലുണ്ടാവുന്ന ലൈംഗികതയെപ്പറ്റിയുള്ള സംശയങ്ങളും അതിന് ഉത്തരം തേടിയുള്ള യാത്രയില്‍ അവര്‍ ചെന്നു വീഴുന്ന ചതിക്കുഴികളുമാണ് ചിത്രത്തിന്റെ കഥ.
നയിസ് നൗഷാദ്, ആകാശ്,,ജസ്‌നിയ, കസ്‌കൂര്‍ബാ, വിമിന്‍ വത്സന്‍, ഹരീഷ് കണാരന്‍, സിദ്ദിഖ്, സുധീര്‍ കരമന,വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.തൊണ്ണൂറുകളിലെ കൗമാരമാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.വിവ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഉത്തങ് ഹിതേന്ദ്രയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: സ്വര്‍ണ്ണ മത്സ്യങ്ങള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.