നവാഗതനായ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചിത്രമാണ് സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഫിനാന്‍സ് കമ്പനിയില്‍ ജോലി ചെയ്യുന്ന കോട്ടയം യുവാവായാണ് ആന്റണി ചിത്രത്തില്‍ എത്തുന്നത്. ഒരു രാത്രിയില്‍ അദ്ധേഹത്തിന്റെ ജീവിതത്തില്‍ നടക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. വിനായകന്‍, ചെമ്പന്‍ വിനോദ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ദിലീപ് കുര്യനാണ് തിരക്കഥ രചിച്ചിരിക്കുന്നത്.
** Note :
കുറിപ്പ്: സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.