ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി എത്തിയ ചിത്രമാണ് സൈരാ നരസിംഹ റെഡ്ഡി. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബിഗ് ബജറ്റില്‍ ഒരുക്കുന്ന ചിത്രത്തില്‍ സിദ്ദമ്മ എന്ന രാജകുമാരിയുടെ വേഷത്തിലാണ് താരം എത്തുന്നത്.മെഗാസ്റ്റാര്‍ ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകന്‍.
ചിത്രത്തില്‍ ചിരഞ്ജീവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഗുരുവിന്റെ വേഷത്തിലാണ് അദ്ദേഹമെത്തുന്നത്. രായല്‍ സീമയിലെ സ്വാതന്ത്ര്യ സമര സേനാനി ഉയ്യാലവാട നരസിംഹ റെഡ്ഡിയുടെ കഥയാണ് ചിത്രം പറയുന്നത്. മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും ചിത്രത്തില്‍ പ്രാധാന്യമുളള ഒരു കഥാപാത്രമായി എത്തുന്നുണ്ട്. കന്നഡ സൂപ്പര്‍സ്റ്റാര്‍ കിച്ചാ സുദീപ്,ജഗപതി ബാബു എന്നിവരും ചിത്രത്തില്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.
** Note :
കുറിപ്പ്: സൈരാ നരസിംഹ റെഡ്ഡി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.