തിയറ്ററുകളിൽ വൻ വിജയമായി മാറിയ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍, ഡാ തടിയാ, ഇടുക്കി ഗോൾഡ് തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥ രചിച്ച ദിലീഷ് നായർ, പൃഥ്വിരാജിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് ടമാർ പടാർ. പൌരൻ എന്ന പൊലീസ് എസ് പി യുടെ വേശത്തിലാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ എത്തുന്നത്. ഇദ്ദേഹത്തിന്റെ പ്രധാന ഉദ്ദേശം സുകുമാരക്കുറുപ്പ് എന്ന പിടികിട്ടാപുള്ളിയെ പിടിക്കുക എന്നതാണ്.
ബാബുരാജ്, ചെമ്പൻ വിനോദ്, തുടങ്ങിയവർ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. തിരുവനന്തപുരം ഭാഷയാണ് പൃഥ്വിരാജ് ഈ ചിത്രത്തിൽ ഉപയോഗിക്കുന്നത്. രജപുത്രാ വിഷ്വല്‍ മീഡിയയുടെ ബാനറില്‍ എം രഞ്ജിത്താണ് ചിത്രത്തിന്റ നിർമ്മാതാവ്. റഫീഖ് അഹമ്മദിന്റെ ഈണങ്ങൾക്ക് ബിജി ബാലാണ് സംഗീതം നല്കിയിരിക്കുന്നത്.
** Note :
കുറിപ്പ്: ടമാർ പടാർ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.