വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്ത തമിഴ് ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. സൂര്യയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഗ്നേഷ് ശിവനും സൂര്യയും ആദ്യമായി ഒന്നിക്കുകയാണ് ചിത്രത്തിലൂടെ. സൂര്യയുടെ 35ാമത്തെ ചിത്രമാണ് താനാ സേര്‍ന്ത കൂട്ടം. ചിത്രത്തിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമായിരുന്നു.
കീര്‍ത്തി സുരേഷ്, സുരേഷ് മേനോന്‍, തമ്പി രാമയ്യ, രമ്യാ കൃഷ്ണ, കാര്‍ത്തിക് തുടങ്ങിയവരാണ് മറ്റു താരങ്ങള്‍. ഏറെ നാളത്തെ ഇടവേളയ്ക്കുശേഷം ഹാസ്യതാരം സെന്തില്‍ ഈ ചിത്രത്തിലൂടെ മടങ്ങിവരിയാണ്. വില്ലന്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ കാര്‍ത്തിക് അവതരിപ്പിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങള്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേലാണ് താനാ സേര്‍ന്ത കൂട്ടം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: താനാ സേര്‍ന്ത കൂട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.