ഇന്ദ്രജിത്ത്, മുരളി ഗോപി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മാധ്യമപ്രവര്‍ത്തകനായ കിരണ്‍ പ്രഭാകര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് 'താക്കോല്‍'. പള്ളീച്ചലന്റെ വേഷത്തിലാണ് ഇന്ദ്രജിത്ത് ചിത്രത്തില്‍ എത്തുന്നത്.'ഫാദര്‍ ആബ്രോസ്' എന്നാണ് കഥാപാത്രത്തിന്റെ പേര്. 'ഫാദര്‍ മാങ്കുന്നത്ത് പൈലി' എന്ന കഥാപാത്രത്തെയാണ് മുരളി ഗോപി അവതരിപ്പിക്കുന്നത്.
കേരളത്തിലെ ഒരു മലയോര പ്രദേശത്തെ ക്രൈസ്തവ സമൂഹത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്.ഇനിയ, ലക്ഷ്മി ഗോപാലസ്വാമി, രഞ്ജി പണിക്കര്‍, നെടുമുടി വേണു എന്നിവരാണ് മറ്റ് അഭിനേതാക്കള്‍.റസൂല്‍ പൂക്കുട്ടിയാണ് ചിത്രത്തിന് സൗണ്ട് ഡിസൈന്‍ നല്‍കുന്നത്.റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം ജയചന്ദന്‍ സംഗീതം നല്‍കുന്നു.
** Note :
കുറിപ്പ്: താക്കോല്‍ 2019 എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.