പ്രിയദർശന്റെ സംവിധാനത്തിൽ മോഹൻലാൽ, നെടുമുടി വേണു, എം ജി സോമൻ, കാർത്തിക, ലിസി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1986-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് താളവട്ടം. സെവൻ ആർട്സ് ഫിലിംസിന്റെ ബാനറിൽ ജി പി വിജയകുമാർ, ജി ജയകുമാർ എന്നിവർ ചേർന്ന് നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് സെവൻ ആർട്സ് റിലീസ് ആണ്. കഥ, തിരക്കഥ, സംഭാഷണം എന്നിവയെല്ലാം നിർവ്വഹിച്ചത് പ്രിയദർശൻ ആണ്. വൺ ഫ്ലൂ ഓവർ ദ കുക്കൂസ് നെസ്റ്റ് എന്ന അമേരിക്കൻ നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. ഈ ചിത്രം പിന്നീട് പ്രിയദർശൻ തന്നെ 'ക്യോ കി' എന്ന പേരിൽ ബോളിവുഡിൽ പുനരാവിഷ്‌ക്കരിച്ചു. സൽമാൻ ഖാൻ ആയിരുന്നു ഈ ചിത്രത്തിലെ നായകൻ.
** Note :
കുറിപ്പ്: താളവട്ടം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.