ടൊവീനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് തല്ലുമാല. മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയൊരുക്കിയത്.
കല്യാണി പ്രിയദര്‍ശനാണ് ചിത്രത്തിലെ നായിക. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ചെമ്പന്‍ വിനോദ് ജോസ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ ടൊവീനോ അവതരിപ്പിക്കുന്ന വസീമും അയാളുടെ കൂട്ടുകാരും ചേര്‍ന്നൊപ്പിക്കുന്ന പ്രശ്‌നങ്ങളും തുടര്‍ന്നുണ്ടാകുന്നു അടിപിടിയും ചേര്‍ന്ന് കളര്‍ഫുള്‍ എന്റര്‍ടൈയ്‌നറാണ് ചിത്രം. എട്ട് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.
ആഷിക് ഉസ്മാന്‍ ആണ് ചിത്രത്തിന്റെ നിര്‍മാതാവ്. മുന്‍പ് ആഷിക് അബുവിന്റെ നിര്‍മ്മാണത്തില്‍ മുഹ്‌സിന്‍ പരാരി സംവിധാനം ചെയ്യുമെന്ന പ്രഖ്യാപിച്ച ചിത്രമാണിത്. പിന്നീട് ഖാലിദ് റഹ്മാന്‍ ഏറ്റെടുക്കുകയായിരുന്നു.
** Note :
കുറിപ്പ്: തല്ലുമാല എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.