സുഡാനി ഫ്രം നൈജീരിയക്ക് ശേഷം ഹാപ്പി അവേഴ്‌സ് ഒരുക്കിയ ചിത്രമാണ് തമാശ.നവാഗതനായ അഷറഫ് ഹംസ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തില്‍ വിനയ് ഫോര്‍ട്ടാണ് നായകന്‍.കഷണ്ടി തലയും കട്ടി മീശയുമായി ഒരു കോളേജ് അധ്യാപകന്റെ വേഷത്തിലാണ് വിനയ് ഫോര്‍ട്ട് ചിത്രത്തിലെത്തുന്നത്.
ഒരിടവേളയ്ക്ക് ശേഷം സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന റൊമാന്റിക് കോമഡി ചിത്രത്തില്‍ ദിവ്യ പ്രഭ,ഗ്രേസ് ആന്റണി,ചിന്നു സരോജിനി എന്നിവരാണ് നായികമാര്‍.ഇവര്‍ക്കൊപ്പം നവാസ് വള്ളിക്കുന്ന്,അരുണ്‍ കുര്യന്‍,ആര്യ സാലിം എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.മുഹ്‌സിന്‍ പെരാരിയുടെ വരികള്‍ക്ക് റെക്‌സ് വിജയന്‍,ഷഹബാസ് അമന്‍ എന്നിവരാണ് സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.
മലയാളത്തിലെ യുവനിരയില്‍ ശ്രദ്ധേയ സംവിധായകരായ സമീര്‍ താഹിര്‍,ഷൈജു ഖാലിദ്,ലിജോ ജോസ് പെല്ലിശ്ശേരി,ചെമ്പന്‍ വിനോദ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: തമാശ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.