തലതിരിഞ്ഞ നാലു ചെറുപ്പക്കാരുടെ കഥയാണ് താങ്ക്യൂ വെരി മച്ച് എന്ന ചിത്രം പറയുന്നത്. സജിന്‍ ലാല്‍ സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തില്‍ ബാബു നമ്പൂതിരി, ലെന, ഒരുകൂട്ടം പുതുമുഖങ്ങള്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഇവര്‍ക്കു പുറമെ മുസ്ലീം ലീഗ് നേതാവ് പി.വി അബ്ദ്ദുള്‍ വഹാബ്, ക്രൈംബ്രാഞ്ച് എം.ജി ആര്‍ ശ്രീജിത്ത് ഐ.പി.എസ്, ബിജു പ്രഭാകര്‍ ഐ.എ.എസ് എന്നിവര്‍ ചിത്രത്തില്‍ അതിഥികളായെത്തുന്നു. ആര്‍ അജിത്തിന്റെയാണ് കഥാ, തിരക്കഥ, സംഭാഷണം എന്നിവ. ചാക്കിലേറ്റ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മാണം നടന്നിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നടത്തിയിരിക്കുന്നത് കപില്‍ ഗോപാലകൃഷ്ണനാണ്. ശങ്കര്‍ രാമകൃഷ്ണന്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ചിത്രത്തിലെ സംഗീത സംവിധാനം രെജു ജോസഫ്, ഗാനരചന പി.ഇ ഉഷ. ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത് ഉഷാരാജ്, രെജു എന്നിവരാണ്. ഡല്‍ഹി, ഊട്ടി, കേരളം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.
** Note :
കുറിപ്പ്: താങ്ക്യൂ വെരി മച്ച് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.