X
തരംഗം
Malayalam

തരംഗം കഥ

മൃത്യുഞ്ജയം എന്ന ഹ്രസ്യചിത്രത്തിലൂടെ ശ്രദ്ധേയനായ ഡൊമിനിക് അരുണ്‍ സംവിധാനം ചെയ്ത ചിത്രമാണ് തരംഗം. അനില്‍ നാരായണന്റേതാണ് തിരക്കഥ.ടൊവീനോ തോമസ്, നേഹ അയ്യര്‍, ബാലു വര്‍ഗീസ്, ശാന്തി ബാലകൃഷണന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പത്മനാഭന്‍ പിള്ള എന്ന സബ് ഇന്‍സ്‌പെക്ടറെയാണ് ടൊവീനോ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.

ട്രാഫിക് വകുപ്പിലെ പൊലീസ് ഉദ്യോഗസ്ഥാനാണ്  പപ്പു എന്നു വിളിക്കുന്ന പത്മനാഭന്‍ പിള്ള. ഒരു കേസ് അന്വേഷണത്തിന്റെ ഇടയ്ക്ക് പപ്പുവിന് സസ്‌പെന്‍ഷന്‍ ലഭിക്കുകയും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ്  ചിത്രം പറയുന്നത്. പുതുമുഖതാരം ശാന്തി ബാലകൃഷ്ണനാണ് നായിക. കോമഡി ത്രില്ലറാണ് ചിത്രം. പതിവ് ടീസറുകളില്‍നിന്ന് വ്യത്യസ്തമായ ഓഡിയോ ടീസറായിരുന്നു അണിയറപ്രവര്‍ത്തകര്‍ ഈ ചിത്രത്തനായി പുറത്തുവിട്ടത്. മലയാളസിനിമയിലെ ജനപ്രിയ ഡയലോഗുകള്‍ക്കൊപ്പം സിനിമയിലെ കഥാപാത്രങ്ങളുടെ ഡയലോഗും ചേര്‍ത്തായിരുന്നു  ടീസര്‍.

'കാക്ക മുട്ടെ', 'വിസാരനൈ' തുടങ്ങിയ തമിഴ് സിനിമകള്‍ നിര്‍മ്മിച്ച ധനുഷിന്റെ വണ്ടര്‍ബാര്‍ ഫിലിമിസ്‌ന്റെ ആദ്യ മലയാള സംരഭമാണ് തരംഗം. ചിത്രത്തിന്റെ ടെക്‌നിക്കള്‍ കാര്യങ്ങളെല്ലാം ചെയ്തിരിക്കുന്നത് പുതുമുഖങ്ങളാണ്. സംഗീതസംവിധാനം ചെയ്തിരിക്കുന്നത് അശ്വിന്‍ രഞ്ചു ആണ്. ദീപക് ഡി മോനോന്‍ ആണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.



** Note : കുറിപ്പ്: തരംഗം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+