മുന്‍ പ്രധാനമന്ത്രി ഡോ മന്‍മോഹന്‍ സിങ്ങിന്റെ ജീവിതകഥ പറയുന്ന ചിത്രമാണ് ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍. വിജയ് രത്‌നാകര്‍ ഗുട്ടെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മന്‍മോഹന്‍ സിങ്ങ് പ്രധാന മന്ത്രിയായിരുന്ന കാലത്ത് അദ്ധേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവായിരുന്ന സഞ്ജയ് ബാരുവിന്റെ പുസ്‌കത്തെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുക്കിയത്, അനുപം ഖേറാണ് ചിത്രത്തില്‍ മന്‍മോഹന്‍ സിങ്ങായി വേഷമിടുന്നത്.ജര്‍മ്മന്‍ നടിയായ സൂസന്‍ ബെര്‍ണാട്ട് ആണ് ചിത്രത്തില്‍ സോണിയ ഗാന്ധിയായി വേഷമിടുന്നത്. സുനില്‍ ബോറെയാണ് ചിത്രം നിര്‍മിക്കുന്നത്.ഒന്നാം യുപിഎ ഭരണകാല്തത് സിംഗിന് പ്രധാനമന്ത്രി സ്ഥാനം കിട്ടിയത് തികച്ചും യാദൃശ്ചികമായിരുന്നുവെന്നാണ് പുസ്തകത്തില്‍ ബാരു പറയുന്നത്.2014ലെ പൊതു തിരഞ്ഞെടുപ്പിന് തൊട്ടു മുമ്പായി ഇറങ്ങിയ പുസ്തകം വലിയ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു.
** Note :
കുറിപ്പ്: ദി ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.