നിമിഷ സജയന്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബോബി സംവിധാനം ചെയ്ത ചിത്രമാണ് ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. സംവിധായകന്‍ തന്നെ രചനയും നിര്‍വ്വഹിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സാലു കെ തോമസ് ആണ്.
വ്യത്യസ്ത സാഹചര്യങ്ങളില്‍ ജീവിച്ചു വളര്‍ന്ന നവദമ്പതികളുടെ ഏതാനും ദിവസങ്ങളിലൂടെയാണ് ചിത്രം കഥ പറയുന്നത്. കേരളത്തില്‍ നിന്നുള്ള ആഗോള മലയാളം ഒടിടി ഫ്‌ളാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് സിനിമ റിലീസ് ചെയ്തത്. ഫ്രാന്‍സിസ് ലൂയിസ് ആണ് ചിത്രത്തിന്റെ എഡിറ്റര്‍. സംഗീതം സൂരജ് എസ് കുറുപ്പ്.
അവാര്‍ഡുകള്‍
കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് 2020 - മികച്ച സിനിമ
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച സിനിമ
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച തിരക്കഥ
** Note :
കുറിപ്പ്: ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.