ദി വോട്ടര്‍ കഥ
സലിം കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ദി വോട്ടര്‍. സംവിധായകന്‍ പ്രിയനന്ദന്‍ ഒരുക്കുന്ന ചിത്രത്തില്‍ ഷര്‍ബാനി മുഖര്‍ജിയാണ് നായികയായി എത്തുന്നത്. ഒരു ദ്വീപിലെ ഏക വോട്ടര്‍ക്കുവേണ്ടി പോളിങ് ദിവസം വൈകീട്ട് അഞ്ചുമണിവരെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും, പൊലീസുകാരുമുള്‍പ്പെടെയുള്ളവര്‍ കാത്തിരിക്കുകയാണ്. വോട്ടര്‍ക്ക് സമയത്ത് ബൂത്തിലെത്താന്‍ കഴിയാതിരിക്കുന്നതിന്റെ കാരണങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.
ഗോപിയെന്നാണ് സലിം കുമാറിന്റെ കഥാപാത്രത്തിന്റെ പേര്. അധികാരികളുടെ ശ്രദ്ധയെത്താതെ തഴയപ്പെട്ടുകിടക്കുന്ന താന്തോന്നിത്തുരുത്ത് എന്ന ദ്വീപിനും കഥയില്‍ ഏറെ പ്രാധാന്യമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം തന്നെയും താന്തോന്നിത്തുരുത്തിനെയും ഓര്‍ക്കുന്ന രാഷ്ട്രീയക്കാര്‍ക്കും അധികാരികള്‍ക്കും ഒരു വോട്ടെടുപ്പ് സമയത്ത് തക്കതായ തിരിച്ചടി നല്‍കാന്‍ തീരുമാനിയ്ക്കുകയാണ് ഗോപി. ഒരു വോട്ടര്‍ വിചാരിച്ചാല്‍ രാജ്യത്തെ മാറ്റി മറിക്കാമെന്ന സന്ദേശമാണ് ചിത്രം നല്‍കുന്നത്.
1986-ല്‍ വാര്‍ത്തയായ ഒരു സംഭവത്തെ അടിസ്ഥാനമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്. സത്യന്‍ കോളങ്ങാടാണ് ആണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോയ് മാത്യു,അനൂപ് ചന്ദ്രന്‍,ശശി കലിങ്ക,ലെന,ഗീത വിജയന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. സുരേഷ് കുമാറാണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note : Hello! Would you like to share the storyline of the movie ദി വോട്ടര്‍ or provide updates on the cast and crew with us? Kindly send your contributions to [email protected].


Click it and Unblock the Notifications