എന്‍സൈന്‍ മീഡിയയുടെ ബാനറില്‍ മിത്രന്‍നൗഫല്‍ദീന്‍ സംവിധാനം ചെയ്യ്ത ചിത്രമാണ് തീക്കുച്ചിയും പനിത്തുള്ളിയും. ചിത്രത്തില്‍ നായകന്‍ പൂര്‍ണ്ണമായും തമിഴ് ഭാഷയിലാണ് സംസാരിക്കുന്നത്. കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നടക്കുന്ന കഥയാണ് ചിത്രം അവതരിപ്പിക്കുന്നത്. ബിനീഷ് ബാസ്റ്റിന്‍, പ്രമുഖ തിരക്കഥാകൃത്ത് എന്‍ സ്വാമിയുടെ മകന്‍ ഷിവറാം, അശ്വതി ജുഗേഷ്, മീര നായര്‍, നീനാ കുറുപ്പ്, കവിതാശ്രീ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം ജയേഷും എഡിറ്റിങ്ങ് അഭിലാഷ് വിശ്വനാഥനും നിര്‍വ്വഹിക്കുന്നു. സത്യരാജ്, ഉദയന്‍ എന്നിവരുടെ വരികള്‍ക്ക് അനൂപ് ജേക്കബ് സംഗീതം നല്‍കുന്നു. എൻസൈൻ മീഡിയയുടെ ബാനറിൽ ടി.എ മജീദ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
** Note :
കുറിപ്പ്: തീക്കുച്ചിയും പനിത്തുള്ളിയും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.