1994ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് തേന്മാവിൻ കൊമ്പത്ത്. ഈ ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചത് പ്രിയദർശനാണ്.നല്ലരീതിയിൽ വ്യാവസായിക വിജയം കൈവരിച്ച ഈ ചിത്രത്തിലെ നായകൻ മോഹൻലാലും, നായിക ശോഭനയും ആയിരുന്നു. നെടുമുടി വേണുവും, കവിയൂർ പൊന്നമ്മയും, ശ്രീനിവാസനും, കെ.പി.എ.സി. ലളിതയും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. കെ. വി. ആനന്ദിന് മികച്ച ഛായാഗ്രാഹകനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം ഈ ചിത്രം നേടിക്കൊടുത്തു.കൂടാതെ തേന്മാവിൻ കൊമ്പത്തിലെ ഗാനങ്ങൾ ചിട്ടപ്പെടുത്തിയതിന് മികച്ച സംഗീതസംവിധായകനുള്ള ആ വർഷത്തെ കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം ബേണി ഇഗ്നേഷ്യസിന് ലഭിക്കുകയുണ്ടായി.ഒരു ത്രികോണ പ്രണയ കഥ പറഞ്ഞ ഈ ചിത്രം മോഹൻലാൽ, പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.
** Note :
കുറിപ്പ്: തേന്മാവിന്‍ കൊമ്പത്ത് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.