രഞ്ജിത്ത് സംവിധാനം ചെയ്ത് പൃഥ്വിരാജ്, പ്രിയാമണി, അനൂപ് മേനോൻ എന്നിവർ മുഖ്യവേഷങ്ങളിൽ അഭിനയിച്ച മലയാളചലച്ചിത്രമാണ് 'തിരക്കഥ'. 2008 സെപ്റ്റംബർ 12-ന് പുറത്തിറങ്ങിയ ഈ ചിത്രം അതിന്റെ പ്രമേയം കൊണ്ടും ആഖ്യാനരീതികൊണ്ടും ശ്രദ്ധിക്കപ്പെട്ടു. 2008-ലെ മികച്ച മലയാള ചലച്ചിത്രത്തിനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ഈ ചിത്രം നേടി. അന്തരിച്ച ചലചിത്രനടി ശ്രീവിദ്യയും കമലഹാസനുമായി ഉണ്ടായിരുന്നെന്നു പറയപ്പെടുന്ന ബന്ധമാണ് ചിത്രത്തിൽ പരാമർശിച്ചിരിക്കുന്നതെന്ന് അഭിപ്രായമുണ്ട്. കഥയിലെ സാമ്യങ്ങളും ചലച്ചിത്രം ശ്രീവിദ്യയ്ക്ക് സമർപ്പിച്ചിട്ടുള്ളതും ഈ അഭിപ്രായത്തിന് കാരണങ്ങളാണ്.
** Note :
കുറിപ്പ്: തിരക്കഥ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.