ഭരത് കുമാറിന്റെ തിരക്കഥയില്‍ അശ്വതി ഗോപിനാഥ് സംവിധാനം ചെയ്ത ചിത്രമാണ് തിരുമനസ്സ്. സായികുമാര്‍,നരേന്ദ്രപ്രസാദ്, കെ.ആര്‍ വിജയ,രാജന്‍ പി ദേവ് എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. പി.കെ ഗോപിയുടെ വരികള്‍ക്ക് പ്രേംകുമാര്‍ വടകരയാണ് സംഗീതം നല്‍കിയിരിക്കുന്നത്.
കെ.ജെ യേശുദാസ്, കെ.എസ് ചിത്ര, ജി.വേണുഗോപാല്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ഇന്നസെന്റ്,എം.എസ് തൃപ്പൂണിത്തറ, മഹേഷ്,അടൂര്‍ ഭവാനി എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. പി.ആന്റ്.പി ഇന്റര്‍നാഷണല്‍ ഫിലിംസിന്റെ ബാനറില്‍ തോമസ് പറോക്കാരന്‍, വെറോണിക്ക പന്തലിപ്പാടന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തിരുമനസ്സ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.