ഷാഫി സംവിധാനം ചെയ്ത ആക്ഷൻ-കോമഡി ചിത്രമാണ് 'തൊമ്മനും മക്കളും'. ഒരു വാഹന അപകടത്തിൽ വച്ച് തൊമ്മന് (രാജൻ പി ദേവ്) തന്റെ ഭാര്യയേയും മക്കളേയും നഷ്ട്ടമകുന്നു. ഇതേതുടർന്ന് അയ്യാൾ ശിവൻ (മമ്മൂട്ടി), സത്യൻ (ലാൽ) എന്നീ രണ്ട് അനാഥകുട്ടികളെ എടുത്ത് വളർത്തുന്നു. ഒരു കള്ളൻ കൂടിയായ തൊമ്മൻ മക്കളുടെ സഹായത്തോടെ ചെറിയ മോഷണങ്ങൾ നടത്തിയാണ് ജീവിക്കുന്നത്. പക്ഷേ ഒരു ദിവസ്സം അവർ നന്നാവാൻ തീരുമാനിച്ച് ദൂരേക്ക് ഒരു യാത്ര പുറപ്പെടുന്നു. യാത്രാമദ്ധ്യേ ലോറി കേടായതിനെ തുടർന്ന് അവർക്ക് ഒരു ഗ്രാമത്തിൽ അഭയം പ്രാപിക്കേണ്ടി വരുന്നു. അവിടെ നടക്കുന്ന ചില അപ്രതീക്ഷിത സംഭവങ്ങളാണ് കഥയെ മുന്നോട്ട് നയിക്കുന്നത്. 2005-ലെ മികച്ച വിജയങ്ങളിൽ ഒന്നായിരുന്നു ഈ ചിത്രം.
** Note :
കുറിപ്പ്: തൊമ്മനും മക്കളും എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.