സൂപ്പര്‍ ഹിറ്റ് ചിത്രം കിസ്മത്തിനുശേഷം ഷാനവാസ് കെ ബാവക്കുട്ടി സംവിധാനം ചെയ്ത ചിത്രമാണ് തൊട്ടപ്പന്‍. പ്രശസ്ത എഴുത്തുകാരന്‍ ഫ്രാന്‍സിസ് നൊറോണയുടെ കഥയാണ് തൊട്ടപ്പന്‍.പിഎസ് റഫീക്കാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിനായകന്‍ ആണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. പുതുമുഖം പ്രിയംവദയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.റോഷന്‍ മാത്യുവും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എറണാകുളം വരാപ്പുഴയിലാണ് ചിത്രത്തിന്റെ ഭൂരിഭാഗം ഷൂട്ടിങ്ങും നടന്നത്.
ഗ്രാമീണ കൊച്ചിയുടെ സാന്ദര്യവും സംസ്‌ക്കാരവും ഉള്‍ക്കൊള്ളുന്ന പ്രണയവും ആക്ഷനും ചേര്‍ന്നതാണ് ചിത്രം. ദിലീഷ് പോത്തന്‍,മനോജ് കെ ജയന്‍, കൊച്ചു പ്രേമന്‍,പോളി വിത്സണ്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്ക് പുറമെ കൊച്ചിയില്‍ നിന്നുള്ള ഒട്ടേറെ പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.
സുരേഷ് രാജന്‍ ഛായാഗ്രഹണവും എഡിറ്റിങ്ങ് ജിതിന്‍ മനോഹറും നിര്‍വ്വഹിക്കുന്നു. അന്‍വര്‍ അലി,പി എസ് റഫീഖ്,അജീഷ് ദാസന്‍ എന്നിവര്‍ ഒരുക്കുന്ന ഗാനങ്ങള്‍ക്ക് സംഗീതം നല്‍കുന്നത് പൂമരത്തിലൂടെ ശ്രദ്ധേയനായലീല എല്‍ ഗിരീഷ്‌കുട്ടനാണ്. നിസാര്‍ റഹ്മത്താണ് വസ്ത്രാലങ്കാരം ചെയ്തിരിക്കുന്നത്.പശ്ചാത്തല സംഗീതം ജസ്റ്റിന്‍. പട്ടം സിനിമയുടെ ബാനറില്‍ ദേവദാസ് കാടഞ്ചേരിയും ഷൈലജ മണികണ്ഠനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തൊട്ടപ്പന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.