രതീഷ് കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം. ആസിഫ് അലി, ചെമ്പന്‍ വിനോദ് ജോസ്, ബാബുരാജ്, ടിനി ടോം, ശ്രീജിത്ത് രവി, ഇര്‍ഷാദ്, അപര്‍ണ ബാലമുരളി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ബിജിബാലാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. ആമേന്‍ എന്ന ചിത്രത്തിന് തിരക്കഥ എഴുതിയ പിഎസ് റഫീഖാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. വൈറ്റ്‌സ്ഡ്‌സ് മീഡിയ ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫരീദ് ഖാന്‍, ഷലീല്‍ അസീസ് എന്നിവരാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ചിരിയും ചിന്തയും ഒരുപോലെ തോന്നിക്കുന്ന ചിത്രമാണ് തൃശ്ശിവപേരൂര്‍ ക്ലിപ്പ്തം. സിനിമയിലെ കഥാപാത്രങ്ങളെ ഒരോന്നായി പരിചയപെടുത്തുന്നതാണ് ചിത്രത്തിന്റെ ആദ്യ ഭാഗം. തനി തൃശ്ശൂര്‍ ഭാഷയാണ് ചിത്രത്തിന്റെ പ്രത്യേകത. യാതൊരു കഴിവുകളുമില്ലാത്ത ഗിരിജാ വല്ലഭവന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ആസിഫ് അലി അവതരിപ്പിക്കുന്നത്. തന്റേടിയായ ഓട്ടോ ഡ്രൈവ്രര്‍ ഭഗീരഥി എന്ന കഥാപാത്രത്തെ അപര്‍ണ ബാലമുരളിയും അവതരിപ്പിക്കുന്നു. പണവും പെണ്ണുമാണ് ചിത്രത്തിന്റെ പ്രമേയം. വിവാഹം കഴിക്കാനായി പെണ്ണുതേടി നടക്കുന്നവര്‍, പ്രണയ നഷ്ടം കാരണം പെണ്ണു കെട്ടാത്തവര്‍, പെണ്ണു പിടിക്കാന്‍ നടക്കുന്നവര്‍, പെണ്ണിനെ കച്ചവടം ചെയ്യുന്നവര്‍, പെണ്ണ് കെട്ടിയിട്ടും കൂടെ താമസിക്കാന്‍ കഴിയാത്തവര്‍ അങ്ങനെയുള്ളവരുടെ ജീവിതം ചിത്രം ചര്‍ച്ചചെയ്യുന്നു. ഡേവിഡ് പോളിയായി എത്തിയ ചെമ്പന്‍ വിനോദും, ജോയി ചെമ്പാടനായി എത്തിയ ബാബുരാജും, രചന നാരായണന്‍ കുട്ടിയും, അബിയും അവരുടേതായ കഥാപാത്രങ്ങളെ മികച്ചരീതിയില്‍ അവതരിപ്പിച്ചു.
** Note :
കുറിപ്പ്: തൃശ്ശിവപേരൂര്‍ ക്ലിപ്തം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.