തുറമുഖം കഥ
രാജീവ് രവി ചിത്രം
നിവിന്‍ പോളിയെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത ചിത്രമാണ് തുറമുഖം. കെ എം ചിദംബരന്‍ എഴുതിയ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിന്‍ പോളിയും രാജീവ് രവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി തുറമുഖത്തിനുണ്ട്.
മട്ടാഞ്ചേരി മൊയ്തു
മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തെയാണ് നിവിന്‍ പോളി അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ വിവിധ ഗെറ്റപ്പുകളിലാണ് താരം എത്തുന്നത്. പ്രഖ്യാപനം മുതല്‍ നിവിന്‍ പോളി ആരാധകര്‍ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് തുറമുഖം. നിവിന്‍ പോളിക്ക് പുറമെ നിമിഷ സജയന്‍, ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.
കഥാപശ്ചാത്തലം
ബ്രിട്ടീഷ് ഭരണകാലത്ത് ആരംഭിച്ച് 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ സമ്പ്രദായവും, തൊഴിലാളി പ്രതിരോധങ്ങളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. കൊച്ചി തുറമുഖത്തിന്റെ നിര്‍മ്മാണം മുതലുള്ള കഥ പറയുന്ന ചിത്രം 1920 മുതല്‍ 1962 വരെയുള്ള കാലഘട്ടങ്ങിലൂടെയാണ് കടന്നു പോവുന്നത്.
പൂര്‍ണിമ ഇന്ദ്രജിത്തിന്റെ തിരിച്ചുവരവ്
നീണ്ട ഇടവേളയ്ക്കു ശേഷം സിനിമയില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ് പൂര്‍ണിമ ചിത്രത്തിലൂടെ. നിവിന്‍ പോളിയുടെ ഉമ്മയുടെ വേഷത്തിലാണ് പൂര്‍ണിമ ചിത്രത്തിലെത്തുന്നത്.
റിലീസ് ഡേറ്റ്
2021 മെയ് മാസത്തിലായിരുന്നു ചിത്രം റിലീസ് ചെയ്യാന്‍ ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ കൊവിഡും പിന്നീട് ചില സാങ്കേതിക തടസങ്ങളും വന്നതോടെ റിലീസ് നീണ്ടു പോവുകയായിരുന്നു. ഏറ്റവുമൊടുവിലായി 2023 മാര്‍ച്ച് 10ന് ചിത്രം തിയേറ്ററുകളിലെത്തുകയാണ്.
അണിയറയില്‍
ഇയ്യോബിന്റെ പുസ്തകത്തിന്റെ തിരക്കഥാകൃത്തും ചിദംബരന്റെ മകനുമായ ഗോപന്‍ ചിദംബരനാണ് തുറമുഖത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ബി അജിത് കുമാര്‍ എഡിറ്റിങ്ങും, ഷഹബാസ് അമന്‍ സംഗീത സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നു. തെക്കേപ്പാട്ട് ഫിലിംസിന്റെയും ക്വീന്‍ മേരി മൂവിസിന്റെയും ബാനാറില്‍ സുകുമാര്‍ തെക്കേപ്പാട്ട് ആണ് ചിത്രം നിര്‍മ്മിച്ചത്.
തിയേറ്റര്‍ റിലീസ് - 2023 മാര്‍ച്ച് 10
ഒടിടി റിലീസ് - 2023 ഏപ്രില്‍ 28 - സോണി ലിവ്
** Note :
Hello! Would you like to share the storyline of the movie തുറമുഖം or provide updates on the cast and crew with us? Kindly send your contributions to [email protected].