പി പ്രകാശിന്റെ തിരക്കഥയില്‍ ജിതിന്‍ കുമ്പുക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് തൂരീയം. പ്രണയത്തില്‍ നിന്നും കാമത്തില്‍ നിന്നും മുക്തിനേടി, ജീവാത്മാവിന്റെ നാലാമത്തെ അവസ്ഥയായ തുരീയത്തിലെത്തിച്ചേരുന്ന രാവുണ്ണിയുടെ ചരിത്രമാണ് ചിത്രം പറയുന്നത്.തുളസിയെ പ്രണയിക്കുന്ന രാവുണ്ണി ഒരിക്കലും അപകടം തിരിച്ചറിഞ്ഞിരുന്നില്ല. എന്തിനും കൂട്ടിനുണ്ടാകുമെന്ന് കരുതിയ അമ്മാവനും നിസ്സഹായനായി കൈവിട്ടുകളയുമ്പോള്‍, രാവുണ്ണി തകര്‍ന്നുപോകുന്നു. ഉറ്റ ചങ്ങാതിമാരായ നാലുപേരും അപ്പൂപ്പനും അമ്മൂമ്മയുമെല്ലാം ചേര്‍ന്ന രാവുണ്ണിയുടെ ലോകം ശിഥിലമായി പോകുന്നു. അടുത്ത തലമുറയിലൂടെ രാവുണ്ണിയുടെ ജീവിതം തുടരുമോ എന്ന സംശയത്തിന് ചിത്രം ഉത്തരം നല്കുന്നു.
സനീര്‍ റീനുസ്,ശിവ കൃഷ്ണ,രാജേഷ് ശര്‍മ്മ, ഷോണ്‍ റോമി,ജീജ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.ജി കെ നന്ദകുമാര്‍ ഛായാഗ്രഹണവും ജിതിന്‍ കുമ്പുക്കാട്ട് എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നനു.പി പ്രകാശിന്റെ വരികള്‍ക്ക് സിബു സുകുമാരനാണ് സംഗീതം നല്‍കിയിരിക്കുന്നത്.പുതിയ തലമുറയിലെ ഒരുകൂട്ടം ചെറുപ്പക്കാര്‍ ഓണാട്ടുകരയേയും അവിടുത്തെ വിശ്വാസങ്ങള്‍ക്കും ആചാരനുഷ്ഠാനങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കി അവതരിപ്പിച്ച ചിത്രമാണിത്.മാധവം മൂവിസിന്റെ ബാനറില്‍ ബിജേഷ് നായരാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: തൂരീയം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.