മമ്മൂട്ടി, സ്നേഹ, ഇന്നസെന്റ്, കലാശാല ബാബു എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് ജോണി ആന്റണി സംവിധാനം നിർവ്വഹിച്ച മലയാള ചലച്ചിത്രമാണ് 'തുറുപ്പുഗുലാൻ'. 2006-ൽ പുറത്തിറങ്ങിയ ഈ ചിത്രം ഗാലക്സി ഫിലിംസാണ് വിതരണം ചെയ്തത്. ഒരു മുഴുനീള കോമഡി-ആക്ഷൻ ത്രില്ലറായ ഈ ചിത്രത്തിൽ ഗുലാൻ എന്ന് ഇരട്ടപ്പേരുള്ള കുഞ്ഞുമോൻ എന്ന കഥാപാത്രത്തെ മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നു. പ്രധാനമായും കുട്ടികളെ ലക്ഷ്യമാക്കിയ ഈ കഥാപാത്രം ബാലഭൂമി എന്ന കുട്ടികളുടെ പ്രസിദ്ധീകരണത്തിലും പ്രത്യക്ഷപ്പെടുകയുണ്ടായി. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് ഉദയകൃഷ്ണ, സിബി കെ തോമസ് എന്നിവർ ചേർന്നാണ്.
** Note :
കുറിപ്പ്: തുറുപ്പുഗുലാൻ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.