ലൈംഗിക തൊഴിലാളികളുടെ ജീവിതം പശ്ചാത്തലമാക്കി അബ്ദ്ദുള്‍ മജീദ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് ടോര്‍ച്ച്‌ലൈറ്റ്. സദയാണ് ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റ് ചിത്രമായ അന്യനിലൂടെയായിരുന്നു സദ നായികയായി അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ പിന്നീട് ഒരുപാട് ചിത്രങ്ങളില്‍ അഭിനയിച്ചെങ്കിലും അതൊന്നും ശ്രദ്ധിക്കപെടാത്തതിനെ തുടര്‍ന്ന് സദ സിനിമയില്‍ നിന്നും മാറിനില്‍ക്കുകയായിരുന്നു.
എന്നാല്‍ പുതിയ ചിത്രത്തിലൂടെ ആരാധകരെ ഞെട്ടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് ചിത്രത്തില്‍ സദ എത്തുന്നത്. റിത്വിക, പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ, സംവിധായകനായ വെങ്കിടേഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ടോര്‍ച്ച് ലൈറ്റില്‍ അഭിനയിക്കാന്‍ ഒറ്റ നടിമാരും തയ്യാറായിരുന്നില്ലെന്ന് സംവിധായകന്‍ അബ്ദുല്‍ മജീദ് ഇതിനിടെ പറഞ്ഞിരുന്നു.
** Note :
കുറിപ്പ്: ടോര്‍ച്ച്‌ലൈറ്റ് എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.