ട്രാഫിക് കഥ
രാജേഷ് പിള്ള സവിധാനം ചെയ്ത് 2011 ജനുവരി 7-ന് പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ട്രാഫിക്. ശ്രീനിവാസൻ, റഹ്‌മാൻ, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി, അനൂപ് മേനോൻ, വിനീത് ശ്രീനിവാസൻ, സന്ധ്യ, റോമ, രമ്യ നമ്പീശൻ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തിരിക്കുന്നത്. ചെന്നൈയിൽ നടന്ന ഒരു സംഭവമാണ് ചിത്രത്തിനാധാരം.2011-ലെ ഗോവ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമയിൽ ഈ ചിത്രം പ്രദർശിപ്പിച്ചിരുന്നു.
വിവിധ ജീവിതം നയിക്കുന്നവർ ഒരു സംഭവത്തെ തുടർന്ന് സെപ്റ്റംബർ 16-ന് ഒത്തു കൂടുന്നതാണ് ചിത്രത്തിൻറെ കഥ.സൂപ്പർസ്റ്റാർ സിദ്ധാർത്ഥ് ശങ്കർ ചലച്ചിത്ര ലോകത്തെ തിരക്കുള്ള നടനാണ്. ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സസ്പെൻഷന് ശേഷം ജോലിയിൽ പ്രവേശിക്കാൻ പോവുകയാണ്.ഡോ ഏബലാകട്ടെ തന്റെ ആദ്യ വിവാഹവാർഷികം ആഘോഷിക്കുകയാണ്.ഭാര്യയ്ക്ക് ഒരു കാർ വാങ്ങാൻ പോവുകയാണ് ഏബൽ. ജേർണ്ണലിസ്റ്റായി നിയമനം കിട്ടിയ റെയ്ഹാനാകട്ടെ അന്നേ ദിവസം സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കറിനെ ഇന്റർവ്യൂ ചെയ്യാൻ പോവുകയാണ്.സൂപ്പർസ്റ്റാർ സിത്ഥാർത്ഥ് ശങ്കറിന്റെ മകൾ പാലക്കാട് അഹല്യ ആശുപത്രിയൽ പ്രവേശിക്കപ്പെടുന്നു. ഹൃദയമാറ്റ ശസ്ത്രക്രിയ മാത്രമേ ഇനി രക്ഷയുള്ളു.
റെയ്ഹാനും രാജീവും സ്റ്റുഡിയോയിലേക്ക് പോകും വഴി അപകടത്തിൽ പെടുന്നു. അതേ സമയം ജംഗ്ഷനിൽ ഡോ ഏബൽ സുദേവനും അവിടെ ഉണ്ട്. രാജീവ് ഹെൽമെറ്റ് ധരിച്ചിരുന്നതിനാൽ നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുന്നു. എന്നാൽ റെയ്ഹാന്റെ നില ഗുരുതരമാകുന്നു. ഹൃദയ മാറ്റത്തെക്കുറിച്ച് ഡോക്ടർ റെയ്ഹാന്റെ മാതാപിതാക്കളോട് സംസാരിക്കുന്നു. ആദ്യം വഴങ്ങിയില്ലങ്കിലും പിന്നീടവർ സമ്മതിക്കുന്നു. ഹൃദയം ഇനി പാലക്കാട് എത്തിക്കണം. റോഡ് മുഴുവനും ബ്ലോക്ക് ചെയ്ത് ഒരു ദൗത്യം. അത് അപകടകരമാണെന്ന് തോന്നിയ കമ്മീഷണർ സമ്മതിക്കുന്നില്ല. പക്ഷേ ഡോ സൈമൺ ഡിസൂസ നടത്തിയ സംഭാഷണത്തിനൊടുവിൽ കമ്മീഷണർ സമ്മതം അറിയിക്കുന്നു. അടിയന്തര സമ്മേളനത്തിൽ ദൗത്യത്തെ കുറിച്ച് വിശദമാക്കുന്നു. വാഹനം ഡ്രൈവ് ചെയ്യാൻ ട്രാഫിക് കോൺസ്റ്റബിൾ സുദേവൻ സന്നദ്ധത പ്രകടിപ്പിക്കുന്നു. അങ്ങനെ സുദേവൻ, രാജീവ്, ഡോ ഏബൽ എന്നിവർ പാലക്കാടേക്ക് തിരിക്കുന്നു. വിവിധ ബുദ്ധിമുട്ടുകൾ തരണം ചെയ്ത് അവർ സമയത്ത് തന്നെ ആശുപത്രിയിലെത്തുന്നു.
** Note :
Hello! Would you like to share the storyline of the movie ട്രാഫിക് or provide updates on the cast and crew with us? Kindly send your contributions to [email protected].