റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത് 2005-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് ഉദയനാണ് താരം. മലയാള സിനിമാ ലോകത്തെക്കുറിച്ച് ഹാസ്യാത്മകമായി പരാമർശിക്കുന്ന ചിത്രത്തിൽ മോഹൻലാൽ, ശ്രീനിവാസൻ, മീന, മുകേഷ് തുടങ്ങിയവർ അഭിനയിച്ചിരിക്കുന്നു. 1999-ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ബൗഫിംഗറിലേതിനു സമാനമാണ് ഈ ചിത്രത്തിന്റെ ക്ലൈമാക്സ്. മോഹൻലാൽ അവതരിപ്പിക്കുന്ന 'ഉദയഭാനു' എന്ന നായക കഥാപാത്രം ഒരു സഹസംവിധായകനാണ്. ഒരിക്കൽ തന്റേതായ ഒരു ചലച്ചിത്രം സംവിധാനം ചെയ്യുക എന്നതാണ് അദ്ദേഹത്തിന്റെ സ്വപ്നം. നടനാവണം എന്ന ആഗ്രഹവുമായി നടക്കുന്ന തന്റെ കുരുട്ട് ബുദ്ധിക്കാരനായ സുഹൃത്ത് 'രാജപ്പൻ' ഉദയഭാനുവിന്റെ സഹതാപം പിടിച്ചു പറ്റി കൂടെ താമസിക്കുന്നു. തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
** Note :
കുറിപ്പ്: ഉദയനാണ് താരം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.