കൃഷ്ണ പൂജപ്പുരയുടെ തിരക്കഥയില്‍ രാജ്ബാബു സംവിധാനം ചെയ്ത ചിത്രമാണ് ഉലകം ചുറ്റും വാലിബന്‍. ജയറാം, ബിജു മേനോന്‍, വന്ദന മേനോന്‍, മിത്ര കുര്യന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍. കൈതപ്രം ദാമോദരന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, രാജീവ് ആലുങ്കല്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ്മ എന്നിവരുടെ വരികള്‍ക്ക് മോഹന്‍ സിത്താരയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.
വിജയ് യേശുദാസ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. വി.ടി ശ്രീജിത്ത് എഡിറ്റിങ്ങും ഛായാഗ്രഹണം ആനന്ദക്കുട്ടനും നിര്‍വ്വഹിച്ചിരിക്കുന്നു. ഗാലക്‌സി ഫിലിംസിന്റെ ബാനറില്‍ മിലന്‍ ജലീല്‍, ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉലകം ചുറ്റും വാലിബന്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.