ജയറാം, ബാബുരാജ്, കലാഭവന്‍ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അക്കു അക്ബര്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉത്സാഹ കമ്മിറ്റി. അരുണ്‍ ഘോഷ്, ബിജോയ് ചന്ദ്രന്‍ എന്നിവരാണ് ചിത്രത്തിൻറെ നിർമാതാക്കൾ. സുരാജ് വെഞ്ഞാറമൂട്, കൊച്ചുപ്രേമന്‍, ജോയ് മാത്യു, ഇഷ തല്‍വാല്‍, വിനയപ്രസാദ്, നീതു, ലക്ഷ്മിപ്രിയ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. അരുണ്‍ ഘോഷിന്റെ കഥയ്ക്ക് ഷൈജു അന്തിക്കാടാണ് തിരക്കഥയും, സംഭാഷണങ്ങളും തയ്യാറാക്കിയിരിക്കുന്നത്. റഫീക്ക് അഹമ്മദ്, ജോസി തരകന്‍, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍ തുടങ്ങിയവരുടെ വരികൾക്ക് ബിജി ബാൽ സംഗീതം നൽകിയിരിക്കുന്നു. ഈ ചിത്രത്തില്‍ ഷീല ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇഷ തല്‍വാര്‍ ബാല്യകാല സഖിക്കു ശേഷം വീണ്ടും മലയാളത്തില്‍ തിരിച്ചെതിയ ചിത്രം കൂടിയാണ് ഉത്സാഹ കമ്മിറ്റി.
** Note :
കുറിപ്പ്: ഉത്സാഹ കമ്മിറ്റി എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.