പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാള്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉള്‍ട്ട.ഗോകുല്‍ സുരേഷാണ് ചിത്രത്തിലെ നായകന്‍. അനുശ്രീ,പ്രയാഗ മാര്‍ട്ടിന്‍ എന്നിവരാണ് ഗോകുലിന്റെ നായികമാരായി ചിത്രത്തിലെത്തുന്നത്. വ്യത്യസ്തമായ ഗ്രാമപശ്ചാത്തലത്തില്‍ ഒരുക്കുന്ന ഹ്യൂമര്‍ ചിത്രത്തിന്റ രചന നിര്‍വ്വഹിക്കുന്നതും സുരേഷ് പൊതുവാള്‍ തന്നെയാണ്.
കെപിഎസി ലളിത,രഞ്ജി പണിക്കര്‍,രമേഷ് പിഷാരടി,ശാന്തി കൃഷ്ണ,സേതുലക്ഷ്മി,രചന നാരായണന്‍കുട്ടി,തെസ്‌നിഖാന്‍,ആര്യ,മഞ്ജു സുനിച്ചന്‍,കോട്ടയം പ്രദീപ്,ജാഫര്‍ ഇടുക്കി,സിനോജ് വര്‍ഗീസ്,സുബീഷ് സുധി എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഹരിനാരായണന്‍,അജോയ് ചന്ദ്രന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍ സംഗീതം പകരുന്നു. പ്രകാശ് വേലായുധന്‍ ക്യാമറയും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. ഇമ്പുലാല്‍ കാവീട് കലാസംവിധാനവും,ധന്യ ബാലകൃഷ്ണന്‍ വസ്ത്രാലങ്കാരവും നിര്‍വ്വഹിക്കുന്നു
** Note :
കുറിപ്പ്: ഉള്‍ട്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.