മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അങ്കിള്‍.ജോയ് മാത്യൂവാണ് ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത്.ഷട്ടര്‍ എന്ന സിനിമയ്ക്കുവേണ്ടിയാണ് ജോയ് മാത്യൂ ആദ്യമായി തിരക്കഥ എഴുതിയത്.ഷട്ടര്‍ എന്ന സിനിമയ്ക്ക് ശേഷം ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജോയ് മാത്യു തിരക്കഥ എഴുതിയിരിക്കുന്നത്.കൗമാരക്കാരിയായ പെണ്‍കുട്ടിയുടെ അച്ഛന്റെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.പതിനാറ് വയസ് പ്രായമുള്ള പെണ്‍കുട്ടിയും അവളുടെ പിതാവിന്റെ സുഹൃത്തും തമ്മിലുള്ള സൗഹൃദമാണ് ചിത്രത്തിന്റെ പ്രമേയം. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ചിത്രത്തിലേത്.മിഡില്‍ ക്ലാസ് കുടുംബത്തില്‍ അരങ്ങേറുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. കോഴിക്കോട്, വയനാട് എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്.
** Note :
കുറിപ്പ്: അങ്കിള്‍ എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.