മമ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഉണ്ട. യഥാര്‍ത്ഥ കഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് ഹര്‍ഷാദ് ആണ്. ആക്ഷന്‍ എന്റര്‍ടെയിനര്‍ ചിത്രമായ ഉണ്ടയില്‍ ഇന്‍സ്‌പെക്ടര്‍ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. നോര്‍ത്ത് ഇന്ത്യയിലെ നക്‌സ്ലൈറ്റ് ഏരിയയില്‍ ഇലക്ഷന്‍ ഡ്യൂട്ടിയ്ക്ക് പോകുന്ന ഒരു പോലീസ് യൂണിറ്റിന്റെ കഥയാണ് ചിത്രം പറയുന്നത്.
പ്രശാന്ത് പിള്ളയാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.8 കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഓംകാര്‍ ദാസ് മനിക്‌പൂരി, ഭഗ്വാന്‍ തിവാരി, ചിന്‍ ഹോം ലിയോ എന്നിങ്ങനെ മൂന്ന് ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി,സുധി കോപ്പ,അര്‍ജ്ജുന്‍ അശോകന്‍, ദിലീഷ് പോത്തന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.
** Note :
കുറിപ്പ്: ഉണ്ട എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.