സെക്‌സി ദുര്‍ഗ എന്ന ചിത്രത്തിനുശേഷം സനല്‍കുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് 'ഉന്മാദിയുടെ മരണം'. പ്രതാപ് ജോസഫും സനല്‍കുമാര്‍ ശശിധരനും ചേര്‍ന്നാണ് ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്യ്തിരിക്കുന്നത്. രാജ്ശ്രീ ദേശ്പാണ്ഡെ, കണ്ണന്‍ അയ്യര്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹരികുമാര്‍ മാധവന്‍ നായരാണ് സൗണ്ട് ഡിസൈനിങ്ങ് നിര്‍വ്വഹിച്ചിരിക്കുന്നത്. ലൂസിനാഹ് ഹൊവാന്‍ഷ്യനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.നടന്‍ മുരളി ഗോപിയും ചിത്രത്തിന്റെ അണിയറയിലുണ്ട്. ഡെത്ത് ഓഫ് ഇന്‍സെയ്ന്‍ എന്ന ടാഗ് ലൈനോടുകൂടിയാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. നിവ് ആര്‍ട്ട് ആന്റ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ ബാനറില്‍ ഷാജി മാത്യു, അരുണ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
കുറിപ്പ്: ഉന്മാദിയുടെ മരണം എന്ന സിനിമയുടെ കഥാ സന്ദർഭമോ അഭിനേതാക്കൾ, അണിയറപ്രവർത്തകർ എന്നിവരെ കുറിച്ചുള്ള വിവരങ്ങളോ ഞങ്ങളുമായി പങ്കുവെക്കാം. വിവരങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കുക.